Yuvam 2021

കൊല്ലം ജില്ലയിലെ വെളിയത്ത്‌ നെയ്റ്ററിന്റെ സഹകരണത്തോടെ നടന്ന യോഗക്ഷേമസഭ യുവജനസഭ ക്യാമ്പിൽ ഞാൻ പങ്കെടുത്തിരുന്നു. രണ്ട് ദിവസങ്ങളിലായി പ്രഗത്ഭരായ പരിശീലകർ നയിച്ച സെഷനുകൾ ഒന്നിനൊന്ന് മികച്ചവയായിരുന്നു. പങ്കെടുത്തവരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഈ ക്യാമ്പ് ഉണ്ടാക്കിയിട്ടുണ്ടാവും എന്നതിൽ സംശയമില്ല. അന്ന് ആദ്യമായി കണ്ടപ്പോൾ അപരിചിതരായിരുന്ന ട്രെയ്‌നർമാരും ക്യാമ്പിലെ മറ്റ് ആളുകളും ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ, ഒരുപാട് പേരുടെ ജീവിതത്തിലെ വഴിത്തിരിവാകാൻ നെയ്റ്ററിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു…

കൈലാസ് പാലൂർ
ജില്ലാ സെക്രട്ടറി, തിരുവനന്തപുരം
യോഗക്ഷേമസഭ യുവജനസഭ