Aarjjavam 2022

2022 മെയ് 21, 22 തീയതികളിൽ പെരുമ്പാവൂർ ശ്രീ ശങ്കര കോളേജിൽ വെച്ച് യോഗക്ഷേമസഭ സംസ്ഥാന വനിതാ സഭയുടെ നേതൃത്വത്തിൽ നടന്ന “ആർജ്ജവം 2022” ബാലജനസഭ വനിതാസഭ ക്യാമ്പിന്റെ ആദ്യദിനം രാവിലെയും ഉച്ചക്കുമായി 2 വേദികളിൽ നടന്ന ക്ലാസ്സുകൾക്ക് NaITER കുടുംബത്തിൽ നിന്നും ശ്രീ പ്രസാദ് വട്ടപ്പറമ്പ് (വിഷ്ണു പ്രസാദ് എം.വി), ശ്രീ സതീഷ് എസ് എന്നിവർ നേതൃത്വം നൽകി. ഇരുവരും നയിച്ച ക്ലാസുകൾ വളരെ നല്ലതും, പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്നതും, വളരെ രസകരവുമായിരുന്നു.

നമ്മുടെ ജീവിതത്തെ എങ്ങനെ മോട്ടിവേറ്റ് ചെയ്ത് വിജയത്തിലെത്തിക്കാം എന്നും, നേതൃനിരയിൽ അനുഭവപ്പെടുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്ത് നല്ല അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറാം എന്നും കളികളിൽ കൂടി പങ്കെടുത്തവരിലേക്ക് എത്തിക്കാൻ അവർക്ക് കഴിഞ്ഞു. വളരെയേറെ നല്ലകാര്യങ്ങൾ കളികളിലൂടെയും കവിതകളിലൂടെയും നൽകി സഭാoഗങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ശ്രീ. പ്രസാദിന്നും, ശ്രീ. സതീഷിനും യോഗക്ഷേമസഭ സംസ്ഥാന വനിതാ സഭയുടെ അഭിനന്ദനങ്ങൾ. ഒപ്പം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ചിനും അഭിനന്ദനങ്ങൾ…

വീണ്ടും ഇതുപോലെയുള്ള വേദികളിൽ കാണാമെന്ന പ്രതീക്ഷയോടെ 🙏

സംസ്ഥാന വനിതാ സഭക്കു വേണ്ടി

K. ജയശ്രീ
സംസ്ഥാന സെക്രട്ടറി
യോഗക്ഷേമസഭ വനിതാ വിഭാഗം

Leave a Reply

Your email address will not be published. Required fields are marked *