നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് റിസർച്ചും (NaITER), തണലും, നബാർഡുമായി ചേർന്ന് VPC CDF PROJECT പത്തനംതിട്ട ജില്ലയിലെ പ്രവർത്തകർക്ക് ക്കുവേണ്ടി 2021 മാർച്ച് 18 ന് ഏകദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.

സാധാരണ പരിശീലന പരിപാടിയിൽ നിന്ന് വളരെ വ്യത്യസ്തമായ പരിശീലന രീതിയാണ് NaITER ഇതിനുവേണ്ടി അവലംബിച്ചത് എന്നത് ശ്രദ്ധേയമാണ്. ഓരോരോ പരിശീലകർ, ഓരോരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം, എല്ലാ വിഷയങ്ങളും രണ്ടോ അതിലധികമോ പരിശീലകർ ഒരുമിച്ച് പരിശീലനം നൽകുന്ന രീതിയായിരുന്നു അത്. അതിലുപരിയായി പരിശീലകർ തന്നെ പരിശീലനം ലഭിക്കാനെത്തിയവർക്കൊപ്പം ചേർന്നതും കൗതുകമായി.

ശ്രീ. സുജിത് എഡ്വിൻ പെരേര, ശ്രീ. ബിജു മാവേലിക്കര, ശ്രീ. വസന്ത് കൃഷ്ണൻ, ശ്രീ. പ്രസാദ് വട്ടപ്പറമ്പ് തുടങ്ങിയ വളരെ പരിചയസമ്പന്നരായ പരിശീലകരുടെ ഒരു ടീം തന്നെയാണ് NaITER നു വേണ്ടി കളത്തിലിറങ്ങിയത്. ഭാവനാ സമ്പുഷ്ടവും, ബൗധിക ഉദ്ദീപകവുമായ നേതൃത്വ പാടവ പരിശീലനം തന്നെയായിരുന്നു വളരെ കുറച്ചു സമയത്തിനുള്ളിൽ പരിശീലകർ പകർന്നു നൽകിയത്. പരിശീലനത്തിനൊടുവിൽ ലഭിച്ച പ്രതികരണങ്ങൾ ഇവയെ ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു. തന്റെ കമ്മ്യൂണിറ്റിയിലെ ഓരോരുത്തർക്കും ഇത്തരത്തിലുള്ള പരിശീലനത്തിന്റെ ആവശ്യകതയെ കുറിച്ച് അവർക്കിടയിൽ തന്നെ ചർച്ചയുണ്ടാവുകയും, അതിനുവേണ്ടി ഈ പരിശീലന പരിപാടി വീണ്ടും വ്യാപിപ്പിക്കണം എന്ന ആശയത്തോടു കൂടിയാണ് പരിപാടി അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *