GaAT 2022 (Games and Activities Training)
വ്യക്തിപരമായി എനിക്കിത് ജീവിതത്തിലെ വളരെ വളരെ പ്രധാനപ്പെട്ട ദിവസവും നിമിഷവും… ആയിരുന്നു… കൃത്യ സമയത്തു എത്തിച്ചേരാൻ സാധിക്കാത്തതിന്റെ മുഴുവൻ ജാള്യതയോടെയുമാണ് ട്രെയിനിങ് സെഷനിലേക്ക് കയറി വന്നത്… എന്നാൽ ഒട്ടും അപരിചിതത്വം തോന്നാത്ത രീതിയിൽ തന്നെ എന്നെ കൂടി സെഷന്റെ ഭാഗമാക്കാൻ ടീമിന് കഴിഞ്ഞു… കേട്ട് മടുത്തതും കണ്ടു മടുത്തതുമായ സ്ഥിരം ശൈലികളിൽ നിന്ന് മാറി തന്നെ സെഷൻ മുന്നോട്ട് പോകുകയുണ്ടായി… സെഷൻ കൈകാര്യം ചെയ്ത ഓരോരുത്തരുടെയും രീതികളെയും അവതരണ ശൈലിയും എടുത്തു പറയുക തന്നെ വേണം… ഏറ്റവും പ്രധാനമായി തോന്നിയത് ഒട്ടും നീട്ടി വലിക്കാതെ പറയേണ്ടതൊക്കെയും മനസിലാകുന്ന ഭാഷയിൽ തന്നെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു എന്നതാണ്… മറ്റൊരു പ്രധാനപ്പെട്ട കാര്യംപങ്കെടുത്ത മുഴുവൻ പേർക്കും അവരവരുടേതായ ഇടം നൽകി എന്നത് തന്നെ ആണ്… ഇഷ്ടപ്പെട്ടു മുന്നോട്ട് വന്ന ആരെയും നിരാശരാക്കാതെ സ്നേഹത്തോടെ തന്നെ മടക്കുവാൻ സാധിച്ചത് ആണ് ടീമിന്റെ വിജയം… തുടർന്നും ടീമിന്റെ ഇത്തരം സർവീസുകൾ ഉചിതമായ രീതിയിൽ തന്നെ ലഭ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു… മുഴുവൻ ടീമിനും ഒരിക്കൽ കൂടി സ്നേഹത്തിന്റെ ഭാഷയിൽ നന്ദി…
Syamli Abin
Trainer